കൊച്ചി: മികച്ച ജന്തുക്ഷേമ പ്രവർത്തകർക്കുള്ള അവാർഡിനായി മൃഗസംരണവകുപ്പ് അപേക്ഷ ക്ഷണിച്ചു. 2019- 20 സാമ്പത്തികവർഷം എറണാകുളം ജില്ലയിൽ ജന്തുക്ഷേമ പ്രവർത്തനങ്ങൾ നടത്തിയ സംഘടനകൾ/വ്യക്തികൾ എന്നിവരിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്കും സംഘടനകൾക്കുമാണ് അവാർഡ് നൽകുന്നത്. ചീഫ് വെറ്ററിനറി ഓഫീസർ, ജില്ലാ വെറ്ററിനറി കേന്ദ്രം, ക്ലബ് റോഡ്, എറണാകുളം 11 എന്ന വിലാസത്തിൽ 15ന് മുൻപായി അപേക്ഷനൽകണം. ഫോൺ: 0484 2351264.