ആലുവ: എടയപ്പുറം എസ്.എൻ.ഡി.പി ലൈബ്രറിയുടെ കേരളപ്പിറവി ആഘോഷം ഗ്രന്ഥശാലാ പ്രസിഡന്റ് സി.കെ. ജയൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് സമിതി അംഗം സി.എസ്. അജിതൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.കെ. ശാന്തകുമാർ, സി.കെ. കൃഷ്ണൻ, എൻ.സി. വിനോജ് എന്നിവർ സംസാരിച്ചു. ലളിതഗാനം മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനവിതരണവും നടന്നു.