ncp
ആലുവ നസ്രത്ത് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എൻ.സി.പി സംഘടിപ്പിച്ച പ്രതിഷേധ ധർണ മുൻ ബ്ലോക്ക് പ്രസിഡന്റ് രാജു തോമസ് ഉദ്ഘാടനം ചെയുന്നു

ആലുവ: നഗരത്തിലെ നസ്രത്ത് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എൻ.സി.പി പ്രതിഷേധ ധർണ സംഘടിപ്പിച്ചു. എട്ടുമാസം മുമ്പ് കെ.എസ്.ഇ.ബി ഭൂഗർഭ കേബിൾ വലിക്കുന്നതിനായി കുഴികളെടുത്ത ഭാഗത്താണ് അറ്റകുറ്റപ്പണിനടത്താതെ തകർന്നുകിടക്കുന്നത്.

കാൽനടയാത്രയും ദുസഹമാണെന്ന് സമരക്കാർ ആരോപിച്ചു. മുൻ ബ്ലോക്ക് പ്രസിഡന്റ് രാജു തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.സോമശേഖരൻ,ടി.സി.രാജൻ,ടി.ആർ.മോഹനൻ, നൗഷാദ് എന്നിവർ സംസാരിച്ചു.