കൊച്ചി: കോർപ്പറേഷൻ സി ഹെഡിന്റെ നേതൃത്വത്തിൽ ഐ.സി.എൽ.ഇ.ഐ ദക്ഷിണേഷ്യയുടെ സഹകരണത്തോടെ 2017 മുതൽ നഗരത്തിൽ നടപ്പിലാക്കികൊണ്ടിരിക്കുന്ന ബയോ ജൈവവൈവിദ്ധ്യ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ തദ്ദേശീയജൈവവൈവിദ്ധ്യ നയരേഖ കർമ്മപദ്ധതി മേയർ സൗമിനി ജെയിൻ പ്രകാശിപ്പിച്ചു. ഡെപ്യൂട്ടി മേയർ കെ. ആർ. പ്രേമകുമാർ, പ്രതിപക്ഷനേതാവ് കെ. ജെ. ആന്റണി എന്നിവർ ആദ്യകോപ്പി ഏറ്റുവാങ്ങി.ജോൺസൻ പാട്ടത്തിൽ, ഗ്രേസി ജോസഫ് പൂർണിമ നാരായണൻ, കൗൺസിലർമാർ,കോർപ്പറേഷൻ ഡെപ്യൂട്ടി സെക്രട്ടറി എ. ചന്ദ്രൻനായർ
എന്നിവർ പങ്കെടുത്തു