ആലുവ: കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് 18-ാം വാർഡിൽപ്പെട്ട എടയാറിൽ 10 എൽ.ഡി.എഫ് പ്രവർത്തകർ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കുവാൻ തീരുമാനിച്ചു. നൗഷാദ് കുന്നിൽ, കെ.ഇ. ഷംസു, ജമാൽ, കെ.ഇ. ഇസ്മയിൽ, സന്തോഷ്, ഗോപി എടക്കാട്ടിൽ, വിജി സന്തോഷ്, സൗമ്യ വി, തനൂജ, അഷറഫ് എന്നിവർക്ക് മണ്ഡലം പ്രസിഡന്റ് നാസർ എടയാർ അംഗത്വം നൽകി സ്വീകരിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.ജെ. ടൈറ്റസ് സംസാരിച്ചു.