കാലടി: മലയാറ്റൂർ നീലിശ്വരം സർവീസ് സഹകരണ ബാങ്ക് സർക്കാർ നൽകിയ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്യുന്നില്ലെന്നാരോപിച്ച് എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി സഹകരണ ബാങ്കിനു മുൻപിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. പഞ്ചായത്ത് കൺവീനർ കെ.എൻ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.സി.എസ്. ബോസ് അദ്ധ്യക്ഷനായി. ഇ.വി.വർഗീസ്, കെ.ജെ. ബോബൻ, പി.സി.സജീവ് ,വി.എൻ. ഉണ്ണി എന്നിവർ സംസാരിച്ചു