കാലടി: കാഞ്ഞൂർ തുറവുങ്കര യൂസഫ് മെമ്മോറിയൽ ലൈബ്രറിയുടെ നേതൃത്വത്തിൽ കാർഷിക സെമിനാർ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗവും ലൈബ്രറി കൗൺസിൽ നേതൃസമിതി കൺവീനറുമായ എ.എ. സന്തോഷ് ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡന്റ് പി.എച്ച് .നൗഷാദ് അദ്ധ്യക്ഷനായി. റിട്ട. കൃഷി ഓഫീസർ വി.കെ. അശോകൻ വിഷയാവതരണം നടത്തി. എ.എ. ഗോപി, രഹിത മോഹനൻ എന്നിവർ സംസാരിച്ചു. സെമിനാറിൽ പങ്കെടുത്ത കർഷകർക്ക് പച്ചക്കറിത്തൈകളും നൽകി.