കൊച്ചി: അനർട്ട് ഉൗർജമിത്ര കൂട്ടായ്‌മ സംരംഭമായ കേരള റിന്യൂവബിൾ എനർജി പ്രമോഷൻ കോ ഓപ്പറേറ്റീവ് സൊസൈറ്റി ഉദ്ഘാടനം ജി.സി.ഡി.എ ചെയർമാൻ വി. സലിം നിർവഹിച്ചു.
പ്രസിഡന്റ് വിനു അദ്ധ്യക്ഷത വഹിച്ചു. എം. സാംബശിവൻ സ്വാഗതവും ഷാബു ജേക്കബ് നന്ദിയും പറഞ്ഞു. എറണാകുളം ജെട്ടിയിലെ റവന്യൂ ടവറിലാണ് സൊസൈറ്റി പ്രവർത്തിക്കുക. സൗരോർജവുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭിക്കും.