കൊച്ചി: സി.ഐ.ഐയും ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗൺസിലും ചേർന്ന് സംഘടിപ്പിച്ച ഗ്രീൻ ബിൽഡിംഗ് കോൺഗ്രസ് വെർച്വൽ മീറ്റിംഗിലൂടെ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്തു.

54 രാജ്യങ്ങളിലെ 4,200 പ്രതിനിധികൾ പങ്കെടുത്ത ത്രിദിന രാജ്യാന്തര കോൺഗ്രസിൽ ഗ്രീൻ ബിൽറ്റ് എൻവയോൺമെന്റുമായി ബന്ധപ്പെട്ട 23 വിഷയങ്ങളിൽ ചർച്ചകൾ നടന്നു.

ഗ്രീൻ ബിൽഡിംഗ് പദ്ധതികൾ നടപ്പാക്കുന്നതിൽ കേരളം മുന്നിലാണെന്ന് ഐ.ജി.ബി.സി കൊച്ചി ഘടകം ചെയർമാൻ ആർക്കിടെക്ട് ബി.ആർ. അജിത് പറഞ്ഞു. നൂറ്റി നാൽപ്പതിലേറെ ഗ്രീൻ ബിൽഡിംഗ് പദ്ധതികളാണ് കേരളത്തിലുള്ളത്.

കൊച്ചി ഘടകം കോ ചെയർമാന്മാരായ എസ്. ലവ കൃഷ്ണ, ആർക്കിടെക്ട് മാത്യു ജോസഫ് എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തു.