road
കാഞ്ഞൂരിൽ പ്രളയത്തിൽ തകർന്ന റോഡിലെ കലങ്കു നിർമ്മാണം അൽവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കാലടി: കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് അഞ്ചാംവാർഡിൽ പ്രളയത്തിൽ തകർന്ന നടക്കപുഞ്ച ലിങ്ക് റോഡിന് മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണപദ്ധതി വഴി ലഭിച്ച 60 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന കൽവെർട്ടിന്റെ നിർമ്മാണോദ്ഘാടനം അൻവർ സാദത്ത് എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. ലോനപ്പൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പർ ശാരദ മോഹൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സ സേവ്യർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സെബാസ്റ്റ്യൻ പോൾ, ഗ്രാമപഞ്ചായത്ത് മെമ്പർ എം.എൽ. ജോസ്, കെ.എൻ. കൃഷ്ണകുമാർ, സജി പള്ളിപ്പാടൻ, ബിജി ബിജു എന്നിവർ പങ്കെടുത്തു.