phc
ചൂർണ്ണിക്കര പഞ്ചായത്ത് പ്രൈമറി ഹെൽത്ത് സെന്ററിലെ പുതിയ ലബോറട്ടറി കെട്ടിടത്തിന്റെ ശിലാസ്ഥാപനം അൻവർ സാദത്ത് എം.എൽ.എ നിർവ്വഹിക്കുന്നു

ആലുവ: 25 ലക്ഷംരൂപ ചെലവഴിച്ച് നിർമ്മിക്കുന്ന ചൂർണിക്കര പഞ്ചായത്ത് പ്രൈമറി ഹെൽത്ത് സെന്ററിലെ പുതിയ ലബോറട്ടറി കെട്ടിടത്തിന്റെ ശിലാസ്ഥാപനം അൻവർ സാദത്ത് എം.എൽ.എ നിർവഹിച്ചു. പഞ്ചായത്തു പ്രസിഡന്റ് കെ.എ. ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, ബ്ലോക്ക് പഞ്ചായത്തംഗം സി.പി. നൗഷാദ്, മെമ്പർമാരായ ലിനേഷ് വർഗീസ്, സതി ഗോപി, സഫിയ അലിയാർ, ആർ. രഹൻരാജ്, കെ.കെ. ജമാൽ, ഡോ. ഷെർലി ജോർജ് എന്നിവർ സംസാരിച്ചു.