കൊച്ചി: എസ്.എൻ.ഡി.പി വൈപ്പിൻ യൂണിയൻ സെക്രട്ടറിയും ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന പി.ഡി. ശ്യാംദാസിന്റെ നിര്യാണത്തിൽ എൻ.ഡി.എ. അനുശോചിച്ചു.ബി.ജെ.പി. ജില്ലാ ഓഫീസിൽ ചേർന്ന അനുസ്‌മരണ യോഗം ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബി.ഡി.ജെ.എസ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത് മുഖ്യപ്രഭാഷണം നടത്തി. ബി.ഡി.ജെ.എസ് എറണാകുളം മണ്ഡലം പ്രസിഡന്റ് കെ.കെ. പീതാംബരൻ, ബി.ജെ പി. ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്. ഷൈജു, മണ്ഡലം പ്രസിഡന്റ് പി.ജി.മനോജ് കുമാർ തുടങ്ങിയവർ സംസാരിച്ചു.