കൊച്ചി: സർക്കാർ സംവിധാനം ഉപയോഗിച്ച് അഴിമതിക്കേസുകൾ ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഇത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ പൊലീസിനെ ഉപയോഗിച്ച് തടയുന്നു. ബാലാവകാശ കമ്മിഷൻ കേസെടുക്കുന്നു. ബാലാവകാശ കമ്മിഷനല്ല ഇത് പാർട്ടി കമ്മിഷനാണ്. അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി രവീന്ദ്രനെ ചോദ്യം ചെയ്യാൻ കേന്ദ്ര ഏജൻസികൾ തീരുമാനിച്ചതാണ് ഈ വെപ്രാളത്തിന് കാരണം. പല കരാറുകളുടെയും ഇടനിലക്കാരനാണ് രവീന്ദ്രൻ. ദേശീയ ഏജൻസികളുടെ അന്വേഷണം എങ്ങനെയാണ് നിയമസഭയുടെ അവകാശലംഘനമാകുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.