നെടുമ്പാശേരി: എം.എൽ.എ ഫണ്ട് ഉപയോഗിച്ച് ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിനായി വാങ്ങിയ ഐ.സി.യു ആംബുലൻസിന്റെ താക്കോൽദാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കപ്രശേരിക്ക് നൽകി അൻവർ സാദത്ത് എം.എൽ.എ നിർവഹിച്ചു. ജില്ലപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സരള മോഹനൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ഏലിയാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജേഷ് മഠത്തിമൂല, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ലത ഗംഗാധരൻ, പി.ആർ. രാജേഷ്, മെമ്പർമാരായ ജയന്തി, ടി.എം. അബ്ദുൾ ഖാദർ, എം.ബി. രവി, സുമ ഷാജി, ഗായത്രി, മനോജ് പി മൈലൻ, പഞ്ചായത്ത് സെക്രട്ടറി ഷീലകുമാരി പി വി, ഡോ. എൽസബത്ത് എന്നിവർ പങ്കെടുത്തു.