kcbcdc
മൂവാറ്റുപുഴ ജനറൽ ആശുപത്രിക്കും , രാമമംഗലം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിനും നൽകുന്ന ആശുപത്രി ഉപകരണങ്ങൾ കെ.സി.ബി.സി .ഡി.സി ചെയർമാൻ ടി.കെ. സുരേഷ് , മുൻ എം.എൽ.എ ഗോപി കോട്ടമുറിക്കൽ എന്നിവർ ചേർന്ന് മൂവാറ്റുപുഴ ജനറൽ ആശുപത്രി സൂപ്രണ്ട് ആശ വിജയൻ, രാമമംഗലം സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ജോബ് സി.ഒ എന്നിവർക്ക് കൈമാറുന്നു

മൂവാറ്റുപുഴ: കേരള പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ( കെ.സി.ബി.സി.ഡി.സി ) ദേശീയ ന്യൂന പക്ഷ ധനകാര്യ കോർപ്പറേറ്റ് സോഷ്യൽ റെസ് പോണിബിലറ്റി പദ്ധതിയിൽ നിന്നും മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലും രാമമംഗലം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലും കൊവിഡ്- 19 ചികത്സക്കുള്ള ആശുപത്രി ഉപകരണങ്ങളും സുരക്ഷ കവചങ്ങളും നൽകി. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ270 പി.പി.ഇ കിറ്റുകളും , 2 വാഷിംഗ് മെഷനുകളും, 1റഫ്രിജറേറ്ററും, രാമമംഗലം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ആധുനിക രീതിയിലുള്ള രണ്ട് കട്ടിലുകളും ഒരു മിനി ഓപ്പറേഷൻ തീയേറ്റർ ബഡും അണുനശീകരണത്തിനുള്ള സ്‌പ്രേയും , രക്തസമ്മർദ്ദം അളക്കുന്ന ഉപകരണങ്ങളും നൽകി. കെ.സി.ബി.സി .ഡി.സി ചെയർമാൻ ടി.കെ. സുരേഷ് ,കെ.സി.ബി.സി .ഡി.സി ഡയറക്ടർ മുൻ എം.എൽ.എ ഗോപി കോട്ടമുറിക്കൽ എന്നിവർ ചേർന്ന് മൂവാറ്റുപുഴ ജനറൽ ആശുപത്രി സൂപ്രണ്ട് ആശ വിജയൻ, രാമമംഗലം സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ജോബ് സി.ഒ എന്നിവർക്ക് കൈമാറി. കെ.സി.ബി.സി .ഡി.സി മാനേജർ രാജേഷ് എം.ജി, ഹെൽത്ത് സൂപ്രർവൈസർ ബിനോയ് വർഗ്ഗീസ്, ഹെഡ് നേഴ്സ് ലേഖ കെ.ജി, രാര വിഗ്നേഷ് എന്നിവർ പങ്കെടുത്തു.