അങ്കമാലി: അങ്കമാലി കോഓപ്പറേറ്റീവ് അഗ്രിക്കൾച്ചറിസ്റ്റ് സൊസൈറ്റിയുടെ വനിതാ സ്വാശ്രയ ഗ്രൂപ്പുകൾക്ക് നൽകുന്ന സ്വയംതൊഴിൽ വായ്പാപദ്ധതിയുടെ ഉദ്ഘാടനം ബെന്നി ബഹനാൻ എം.പി.നിർവഹിച്ചു സൊസൈറ്റി അംഗങ്ങൾക്കുള്ള അപകട ഇൻഷ്വറൻസ് തുകയുടെ വിതരണം റോജി എീ. ജോൺ എം.എൽ.എ നിർവഹിച്ചു .പ്രസിഡന്റ് മാത്യു തോമസ് അദ്ധ്യക്ഷത വഹിച്ചു. ബോർഡ് അംഗങ്ങളായ ബേബി വി.മുണ്ടാടൻ, ദേവച്ചൻ കോട്ടയ്ക്കൽ, കെ.എ.ജോൺസൺ,വി.എ .സുഭാഷ് ,ബിജു പൂപ്പത്ത്, ആന്റു മാവേലി, കെ.ഡി. ജയൻ, ഷിബി പാപ്പച്ചൻ, മേരി വർഗീസ്, ഷീല പൗലോസ്, ഗീതാ സുധാകരൻ, സെക്രട്ടറി സിൻസി ഡെന്നി എന്നിവർ പ്രസംഗിച്ചു.