mattal
കടവന്ത്ര മട്ടലിൽ ഭഗവതി ക്ഷേത്രത്തിന്റെ നവീകരിച്ച കവാടം ഹൈബി ഈഡൻ എം.പി സമർപ്പിക്കുന്നു. മഹാരാജ ശിവാനന്ദൻ, പി.ഡി. മാർട്ടിൻ, കെ.കെ. മാധവൻ, ടി.കെ. പത്മനാഭൻ, മധു എടനാട് എന്നിവർ സമീപം

കൊച്ചി: കടവന്ത്ര മട്ടലിൽ ഭഗവതി ക്ഷേത്രത്തിന്റെ നവീകരിച്ച കവാടം ഹൈബി ഈഡൻ എം.പി ഭക്തർക്ക് സമർപ്പിച്ചു. എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ പതാക ഉയർത്തി.

മട്ടലിൽ ടെമ്പിൾ റോഡിന്റെ നാമകരണം കോർപ്പറേഷൻ ക്ഷേമകാര്യ സമിതി ചെയർമാൻ പി.ഡി. മാർട്ടിൻ നിർവഹിച്ചു. സിൽവർലൈൻ ആശുപത്രിയിലെ ഡോ. ടോം ബാബുവിനെയും പി.ഡി. മാർട്ടിനെയും ക്ഷേത്രത്തിനുവേണ്ടി ഹൈബി ഈഡൻ പൊന്നാട അണിയിച്ച് ആദരിച്ചു. മുൻ കൗൺസിലർ ടി.കെ. പത്മനാഭൻ, എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് മധു എടനാട് എന്നിവർ സംസാരിച്ചു. മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ സ്വാഗതവും പ്രസിഡന്റ് കെ.കെ. ജവഹരി നാരായണൻ നന്ദിയും പറഞ്ഞു.