sabari

കൊച്ചി: കൊവിഡ് നിയന്ത്രണങ്ങൾ മറയാക്കി സംസ്ഥാന സർക്കാർ ശബരിമലയിൽ ആചാരലംഘനത്തിന് കുടപിടിക്കുന്നതായി അയ്യപ്പ സേവാസമാജം ആരോപിച്ചു. ക്ഷേത്രവുമായി ബന്ധപ്പെട്ടവരോടോ മറ്റ് ഹൈന്ദവ സംഘടനകളോടോ ആലോചിക്കാതെ നെയ്യഭിഷേകം ഉൾപ്പെടെയുള്ള അനുഷ്‌ഠാനങ്ങൾ വേണ്ടെന്നുവയ്ക്കാൻ തീരുമാനിച്ചത് അംഗീകരിക്കാനാകില്ല. മണ്ഡലകാലത്ത് ദർശനത്തിൽ നിന്ന് അയ്യപ്പഭക്തർ വിട്ടുനിൽക്കണമെന്നും അയ്യപ്പ സേവാസമാജം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മണ്ഡലകാല ദർശനം അനുവദിക്കണമെന്ന് ഭക്തരോ അനുബന്ധ സംഘടനകളോ ആവശ്യപ്പെട്ടിട്ടില്ല.

ഈ മാസം എട്ടിന് സമാജത്തിന്റെ നേതൃത്വത്തിൽ ഇന്ത്യയിലെ 18 കേന്ദ്രങ്ങളിലായി അയ്യപ്പ മഹാസംഗമം നടക്കും. ദേശീയ വൈസ് പ്രസിഡന്റ് എസ് .ജെ .ആർ കുമാർ, സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, എം. മോഹനൻ, ഇ .എസ് .ബിജു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.