അങ്കമാലി: അങ്കമാലി നഗരസഭ അക്കിത്തം സ്മാരക സാംസ്‌കാരിക കേന്ദ്രം തുറന്നു. അങ്കമാലി പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്ത് 18സെന്റ് ഭൂമിയിൽ 21 ലക്ഷം രൂപ ചെലവിട്ടാണ് നിർമ്മാണ പ്രവർത്തനം പൂർത്തീകരിച്ചത്. ഓപ്പൺസ്റ്റേജ്, യുവാക്കൾക്കും യുവതികൾക്കും കായിക പരിശീലനത്തിനാവശ്യമായ ഷട്ടിൽ കോർട്ട് എന്നിവ വിഭാവനം ചെയ്തിട്ടുണ്ട്. സാംസ്‌കാരിക കേന്ദത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ എം.എ.ഗ്രേസി നിർവഹിച്ചു..വികസകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്‌സൺ ലില്ലി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷരായ കെ.കെ .സലി, പുഷ്പമോഹൻ, വാർഡ് കൗൺസിലർ സജി വർഗീസ്,പി.ശശി എന്നിവർ പ്രസംഗിച്ചു.