മൂവാറ്റുപുഴ: മധുരമൂറും ഗണിതപഠനം മഞ്ചാടി കൂടാരത്തിനു തുടക്കമായി. കേരള ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ - ഡിസ്ക് ) എറണാകുളം ജില്ലയിലെ പായി പ്ര ഗ്രാമ പഞ്ചായത്തിൽ നടപ്പാക്കുന്ന മഞ്ചാടി കൂടാരം (സാമൂഹ്യ ഗണിത പാഠശാല) എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘടനം ചെയ്തു. യോഗത്തിൽ പഞ്ചായത്തു പ്രസിഡന്റ് ആലീസ് കെ ഏലിയാസ് അദ്ധ്യക്ഷത വഹിച്ചു. ബ്ളോക്കുപഞ്ചായത്തു പ്രസിഡന്റ് ലിസി ജോളി, ജില്ലാ പഞ്ചായത്തുമെമ്പർ എൻ. അരുൺ, പഞ്ചായത്തു വൈസ് പ്രസിഡന്റ് എം.പി.ഇബ്രാഹിം വാർഡ് മെമ്പർ വി.എച്ച. ഷെഫീക് , മഞ്ചാടി ജില്ലാ കോർഡിനേറ്റർ പി.വി. കുര്യാക്കോസ്, അനിമേറ്റർഎ.എസ്, രേഷ്മ, എന്നിവർ സംസാരിച്ചു. കേരള സർക്കാരിന്റേയും പായിപ്ര പഞ്ചായത്തിന്റേയും സാമ്പത്തിക സഹായേടെ പ്രാദേശികമായി തെരെഞ്ഞെടുത്ത 60 പ്രൈമറി കുട്ടികളെ ഉൾപ്പെടുത്തിയാണ് പദ്ധതി.