boat
എറണാകുളം ബോട്ടുജെട്ടിക്ക് സ്വാമി വിവേകാനന്ദന്റെ പേര് നൽകിക്കൊണ്ടുള്ള ബോർ‌ഡ് അനാശ്ചാദന ചടങ്ങ്

കൊച്ചി: എറണാകുളം ബോട്ടുജെട്ടിക്ക് സ്വാമി വിവേകാനന്ദന്റെ പേര് നൽകി. ജെട്ടി നാമകരണം ചെയ്യുന്ന ബോർഡ് ഭാരതവികാസ് പരിഷത്തിന്റെ നേതൃത്വത്തിൽ സ്ഥാപിച്ചു.

കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേമകുമാർ ബോർഡ് അനാവരണം ചെയ്തു. കെ.പി. ഹരിഹരകുമാർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ സുധ ദിലിപ്കുമാർ, കെ.വി.പി. കൃഷ്ണകുമാർ, വികാസ് പരിഷത്ത് ഭാരവാഹികളായ രാജഗോപല പൈ, രാജൻ വല്യത്താൻ, പി.വി. അതികായൻ, ഡോ.കിഷോർ, പി.കെ. പ്രകാശൻ റെസിഡന്റ്സ് അസോസിയേഷൻ കോ-ഓർഡിനേഷൻ കൗൺസിൽ ഭാരവാഹികളായ കുരുവിള മാത്യൂസ്, ഏലൂർ ഗോപിനാഥ്, കെ.എസ്. ദിലീപ്കുമാർ, അരവിന്ദൻ എന്നിവർ പ്രസംഗിച്ചു.

വിവേകാനന്ദന്റെ പേരിൽ ബോട്ടുജെട്ടിക്ക് നാമകരണംചെയ്ത കോർപ്പറേഷൻ ഭരണസമിതിയെ ഭാരതവികാസ് പരിഷത്ത് അനുമോദിച്ചു.