sree

നടപടി സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റേത്

കൊച്ചി : തിരുവനന്തപുരത്തെ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് ഡയറക‌്ടർ ഡോ. ആശ കിഷോറിന്റെ കാലാവധി അഞ്ചു വർഷം കൂടി നീട്ടിയ ഉത്തരവ് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ (സി.എ.ടി) റദ്ദാക്കി.

ഡോ. ആശയുടെ കാലാവധി നീട്ടിക്കൊണ്ട് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് കഴിഞ്ഞ ജൂൺ രണ്ടിന് ഇറക്കിയ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം ജൂൺ 15 നും ജൂൺ 28 നും കത്ത് നൽകിയിരുന്നു. ഇതിൽ ഇടപെടാൻ കാരണമില്ലെന്നും, കേന്ദ്ര സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിക്കാൻ ഇൻസ്റ്റിറ്റ്യൂട്ടിന് ബാദ്ധ്യതയുണ്ടെന്നും സി.എ.ടി ജുഡിഷ്യൽ അംഗം പി. മാധവൻ, അഡ്മിനിസ്ട്രേറ്റീവ് അംഗം കെ.വി. ഇൗപ്പൻ എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ വിധിയിൽ പറയുന്നു.

2015 ഏപ്രിൽ 13 നാണ് ഡോ. ആശ കിഷോറിനെ ഡയറക്ടറായി അഞ്ചു വർഷത്തേക്ക് നിയമിച്ചത്. കഴിഞ്ഞ മേയ് 12 ന് കാലാവധി കഴിഞ്ഞെങ്കിലും ,അഞ്ചു വർഷം കൂടി നീട്ടി നൽകാൻ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ബോഡി തീരുമാനിച്ചതനുസരിച്ചാണ് ഉത്തരവിറക്കിയത്. ഇതിനെതിരെ ശ്രീചിത്രയിലെ അഡിഷണൽ പ്രൊഫസർ ഡോ. സജിത് സുകുമാരൻ നൽകിയ ഹർജിയും, കേന്ദ്ര സർക്കാരിന്റെ കത്തുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡോ. ആശ കിഷോർ നൽകിയ ഹർജിയുമാണ് ട്രിബ്യൂണൽ പരിഗണിച്ചത്.

കാലാവധി നീട്ടിയ ഉത്തരവ് ട്രിബ്യൂണൽ നേരത്തെ സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെ ആശ കിഷോർ നൽകിയ ഹർജിയിൽ സ്റ്റേ റദ്ദാക്കിയ ഹൈക്കോടതി, ഹർജികൾ പരിഗണിച്ചു തീർപ്പാക്കാൻ സി.എ.ടിക്കു നിർദ്ദേശം നൽകിയിരുന്നു. കാലാവധി നീട്ടി നൽകുന്നതിന് ഇൻസ്റ്റിറ്റ്യൂഷൻ ബോഡിക്ക് അധികാരമുണ്ടെന്നും, കേന്ദ്ര സർക്കാരിന്റെ അനുമതി ആവശ്യമില്ലെന്നുമുള്ള ഡോ. ആശയുടെ വാദം സി.എ.ടി തള്ളി. സംസ്ഥാന സർക്കാർ ഇതിൽ പ്രത്യേക വിശദീകരണ പത്രിക സമർപ്പിച്ചിരുന്നില്ലെങ്കിലും, കാലാവധി നീട്ടുന്നതിനെ എതിർത്തില്ല. ശ്രീചിത്രയിലെ ഡയറക്ടർ നിയമനം ഇതു രണ്ടാം തവണയാണ് കോടതി കയറുന്നതെന്ന് ചൂണ്ടിക്കാട്ടിയ ട്രിബ്യൂണൽ, ദേശീയ പ്രാധാന്യമുള്ള സ്ഥാപനത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് നിയമനത്തിന് ഉചിതമായ ചട്ടം ഇനിയും ഉണ്ടാക്കാത്തതിൽ അത്ഭുതം പ്രകടിപ്പിച്ചു.

ശ്രീ​ചി​ത്ര​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്റെ​ ​ഭ​ര​ണ​ഘ​ട​ന​യ​നു​സ​രി​ച്ച് ​നി​യ​മ​ന​ങ്ങ​ൾ​ക്ക് ​മ​ന്ത്രി​സ​ഭാ​ ​ഉ​പ​സ​മി​തി​യു​ടെ​ ​അ​നു​മ​തി​ ​വേ​ണ്ട.​ ​ഇ​ക്കാ​ര്യം​ ​പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് ​സി.​എ.​ടി​യു​ടെ​ ​വി​ധി.​ ​ഇ​ക്കാ​ര്യം​ ​ചൂ​ണ്ടി​ക്കാ​ട്ടി​ ​ഹൈ​ക്കോ​ട​തി​യെ​ ​സ​മീ​പി​ക്കും.
ഡോ.​ആ​ശാ​കി​ഷോർ
ഡ​യ​റ​ക്ടർ