കൊച്ചി: നവീന രീതിയിലുള്ള സാനിറ്ററിവെയേഴ്‌സുകൾ വിപണിയിൽ എത്തിക്കാനൊരുങ്ങി ബെൽവെയർ കമ്പനി. ഗുണമേന്മയോടൊപ്പം പുത്തൻ ട്രെന്റുകളിൽ ഡോക്ക് എൻ കാർട്ട് എന്ന ബ്രാൻഡിലാണ് ഉത്പന്നങ്ങൾ അവതരിപ്പിക്കുന്നത്. വാഷ്‌ബെയ്‌സൻ, ക്ലോസറ്റ്, സിങ്ക് എന്നി ഉത്പന്നങ്ങളാണ് ആദ്യഘട്ടത്തിൽ അവതരിപ്പിക്കുന്നത്. ബോളിവുഡിൽ നിന്നുള്ള പ്രസിദ്ധ ഫോട്ടോഗ്രാഫർ ദബു രത്നാനി ഉത്പന്നങ്ങളുടെ പരസ്യചിത്രങ്ങൾക്ക് മേൽനോട്ടം വഹിക്കും. യുവനടി അപർണ ദാസാണ് ഉത്പന്നങ്ങളുടെ ബ്രാൻഡ് അംബാസിഡർ. ബെൽവെയർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫിറോസ് പറമ്പിൽ, കേരള മാർക്കറ്റ് ഹെഡ് ജോജു, അപർണാദാസ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.