അങ്കമാലി: ബാംബു കോർപ്പറേഷൻ മാനേജ്‌മെന്റിന്റെ തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ വർക്കേഴ്‌സ് യൂണിയൻ ഐ.എൻ.ടി.യു.സിയുടെ ആഭിമുഖ്യത്തിൽ ഹെഡ് ഓഫീസിനു മുമ്പിൽ പ്രതിഷേധ ധർണ നടത്തി. ഈറ്റവെട്ട്, പനമ്പ് തൊഴിലാളികളുടെ ശമ്പള കുടിശിഖയും,ഡി.എ കുടിശ്ശിഖയും, ചികിത്സാ സഹായവും വിതരണം ചെയ്യുക, തൊഴിലാളികളുടെ ഇ എസ് എ,പിഫ് ,ഗ്രാറ്റുവിറ്റി,വിഹിതങ്ങൾ അടക്കുക, ചെയർമാന്റെയും, എംഡിയുടെയും ധൂർത്ത് അവസാനിപ്പിക്കുക,നെയ്ത്ത് തൊഴിലാളികൾക്ക് യഥാസമയം ഈറ്റയും, കൂലിയും നൽകുക, ചേരാനല്ലൂർ, ചുള്ളി നെയ്ത് കേന്ദ്രങ്ങളിലെ അഴിമതി വിജിലൻസ് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ റോജി.എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു.യൂണിയൻ പ്രസിഡന്റ് പി .ജെ .ജോയി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി സാജി ജോസഫ്, കെ പി സി സി നിർവ്വാഹക അംഗം കെ .വി .മുരളി, റെന്നി പാപ്പച്ചൻ, സി കെ സൈമൺ, യൂണിയൻ ഭാരവാഹികളായ കെ .വി .റോയി, എം .ഡി .ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.