കൊച്ചി: ആം ആദ്മി ഡെമോക്രാറ്റിക് മൂവ്‌മെന്റിന്റെ പ്രവർത്തക സമിതി യോഗം ഇന്ന് കൊച്ചിയിൽ ചേരും. തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാടുകൾ പാർട്ടി ചർച്ച ചെയ്യും. ആം ആദ്മി പാർട്ടിയിൽ നിന്ന് തെറ്റിപ്പിരിഞ്ഞ സ്ഥാപക നേതാക്കളാണ് ഡെമോക്രാറ്റിക് മൂവ്‌മെന്റിന് രൂപം നൽകിയത്. നിലവിൽ എൻ.ഡി.എയ്ക്ക് പിന്തുണ നൽകിയാണ് പ്രവർത്തിക്കുന്നതെന്ന് നേതാക്കൾ അറിയിച്ചു.