prasad
ട്രുറയുടെ ആഭിമുഖ്യത്തിൽ നടന്ന സായാഹ്ന ധർണ ട്രുറ ചെയർമാൻ വി.പി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പാക്കുന്ന പദ്ധതികളുടെ പൂർത്തീകരണം അനന്തമായി നീളുന്നുവെന്നാരോപിച്ച് രാജനഗരി യൂണിയൻ ഓഫ് റെസിഡന്റ് അസോസിയേഷന്റെ (ട്രുറ) ആഭിമുഖ്യത്തിൽ തൃപ്പൂണിത്തുറയിലെ നൂറു കേന്ദ്രങ്ങളിൽ സായാഹ്നധർണ നടത്തി.സ്റ്റാച്യുവിൽ നടന്ന ധർണ ട്രുറ ചെയർമാൻ വി.പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. എ.ടി. ജോസഫ് അദ്ധ്യക്ഷനായിരുന്നു. കൺവീനർ വി.സി. ജയേന്ദ്രൻ, എം.രവി, ജെയിംസ് മാത്യു, ജിജി വെണ്ടറപ്പിള്ളി എന്നിവർ സംസാരിച്ചു. ഒരു കേന്ദ്രത്തിൽ അഞ്ചുപേർ വീതമാണ് സമരത്തിൽ പങ്കെടുത്തത്.