അങ്കമാലി: നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് ലക്ഷം രൂപ ചെലവഴിച്ച് 17-ാം വാർഡിലെ പാലയ്ക്കാട്ട് ഭഗവതി ക്ഷേത്ര പരിസരത്ത് സ്ഥാപിച്ച മിനി മാസ്റ്റിന്റെ സ്വിച്ച് ഓൺ കർമ്മം ചെയർപേഴ്സൺ എം.എ. ഗ്രേസി നിർവഹിച്ചു. കൗൺസിലർ രേഖശ്രീജേഷ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ടി .വൈ. ഏല്യാസ് വാർഡ് വികസന സമിതി ചെയർമാൻ കെ.കെ.താരു കുട്ടി ,സി .ബി .രാജൻ, ക്ഷേത്ര ഭാരവാഹി പി ജി നാരായണൻ കുട്ടി തുടങ്ങിയവർ സംസാരിച്ചു.