തൃക്കാക്കര : ആലുവ ജില്ലാ വിദ്യാഭ്യാസ ഓഫീസിനു കീഴിൽ കഴിഞ്ഞ ഫെബ്രുവരിയിൽ ആലുവ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ, ആലുവ സെന്റ് ഫ്രാൻസിസ് എച്ച്.എസ് എന്നീ സെന്ററുകളിൽ കെ.ടെറ്റ് പരീക്ഷ എഴുതി വിജയിച്ച് യോഗ്യതാ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തീകരിച്ച ഉദ്യോഗാർത്ഥികളുടെ സർട്ടിഫിക്കറ്റ് വിതരണം ആലുവ ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ അനക്‌സ് ഹാളിൽ 10 മുതൽ നവംബർ 13വരെ നടത്തും. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതുള്ളതിനാൽ ഓരോ തീയതിയിലും അനുവദിച്ചിട്ടുള്ള കാറ്റഗറി തിരിച്ചുള്ള രജിസ്റ്റർ നമ്പരുകാർ ഹാൾടിക്കറ്റും തിരിച്ചറിയൽ രേഖയും ഹാജരാക്കി സർട്ടിഫിക്കറ്റ് കൈപ്പറ്റണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു 04842624382 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെട്ട് ഓരോ കാറ്റഗറിക്കും അനുവദിച്ചിട്ടുള്ള തീയതിയും സമയക്രമവും ഉദ്യോഗാർത്ഥികൾ അറിയണം.