കൊച്ചി: അമേരിക്കയിലെ നോർഫോക്ക് നഗരവും കൊച്ചിയും തമ്മിലുള്ള സാംസ്കാരിക വിനിമയത്തിന്റെ ഭാഗമായി സുഭാഷ് പാർക്കിൽ സ്ഥാപിച്ച മത്സ്യകന്യകയുടെ പ്രതിമ മേയർ സൗമിനി ജെയിൽ അനാച്ഛാദനം ചെയ്തു. നോർഫോക്ക് സിസ്റ്റർ സിറ്റി അസോസിയേഷനാണ് ഈ പ്രതിമ നഗരത്തിന് സമ്മാനിച്ചത് .ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേമകുമാർ, വികസനകാര്യ സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർപേഴ്‌സൺ ഗ്രേസി ജോസഫ്, കൗൺസിലർമാരായ ഡേവിഡ് പറമ്പിത്തറ, ദീപക് ജോയ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.