തൃക്കാക്കര: പട്ടികജാതി വികസനവകുപ്പ് തെരുവോരങ്ങളിൽ ചെരുപ്പ്, തുകൽ പണികൾ ചെയ്യുന്ന ദുർബല വിഭാഗങ്ങൾക്കായി ഏർപ്പെടുത്തിയ പാതമിത്ര പദ്ധതിയുടെ ഭാഗമായി അർഹരായ 25 പേർക്കുള്ള കിയോസ്‌കുകൾ വിതരണം ചെയ്തു. അൻവർ സാദത്ത് എം.എൽ.എ കിയോസ്‌കുകളുടെ വിതരണം നിർവഹിച്ചു. ജില്ലാ പട്ടികജാതി വികസന ഓഫീസർ എം.എസ് സുനിൽ, വാഴക്കുളം ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസർ സിന്ധു, കേരള ചക്ലിയ മഹാസഭ പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.