കൊച്ചി: കോർപ്പറേഷനിലെ ആരോഗ്യവിഭാഗം തൊഴിലാളികൾക്ക് എറണാകുളം അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയയുടെ ആഭിമുഖ്യത്തിൽ ശുചീകരണ കിറ്റുകൾ വിതരണംചെയ്തു. എളംകുളം ഹെൽത്ത് ഇൻസ്‌പെക്ടർ ഓഫീസിൽ നടന്ന ചടങ്ങിൽ പി.ടി. തോമസ് എം.എൽ.എ കിറ്റുകളുടെ വിതരണം നിർവഹിച്ചു. മേയർ സൗമിനി ജെയിൻ, സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജിനോ ഭരണികുളങ്ങര എന്നിവർ പങ്കെടുത്തു.