kklm
പൗരാവകാശ രേഖ നഗരസഭ ചെയർമാൻ റോയി എബ്രഹാം വൈസ് ചെയർപേഴ്സൺ വിജയശിവന് നൽകി പ്രകാശനം ചെയ്യുന്നു

കൂത്താട്ടുകുളം : 2015-ൽ രൂപീകൃതമായ കൂത്താട്ടുകുളം നഗരസഭയുടെ പ്രഥമ പൗരാവകാശ രേഖ പ്രസിദ്ധീകരിച്ചു. സേവനവകാശം നിയമമാക്കിയ നമ്മുടെ നാട്ടിൽ പൊതുജനങ്ങളാണ് യഥാർത്ഥ യജമാനന്മാർ. പൊതുജനങ്ങൾ നഗരസഭയിൽ എത്തുമ്പോൾ തങ്ങൾക്കു ലഭ്യമാക്കേണ്ട സേവനങ്ങൾ എന്തൊക്കെയാണെന്നും, വിവിധ അപേക്ഷകൾ നൽകേണ്ട വിധവുമെല്ലാം വിശദമായി പ്രതിപാദിക്കുന്ന പൗരാവകാശ രേഖ നഗരസഭ ചെയർമാൻ റോയി എബ്രഹാം വൈസ് ചെയർപേഴ്സൺ വിജയശിവന് നൽകി കൊണ്ട് പ്രകാശനം ചെയ്തു.വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി എൻ പ്രഭകുമാർ, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സണ്ണി കുര്യാക്കോസ്, കൗൺസിലർമാരായ ബിജു ജോൺ, തോമസ് ജോൺ, ലിനു മാത്യു, ഫെബിഷ് ജോർജ്, നളിനി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.