kklm
ലാബിന്റെ ഉദ്ഘാടനം നഗരസഭ അദ്ധ്യക്ഷൻ റോയി എബ്രഹാം നിർവഹിക്കുന്നു

കൂത്താട്ടുകുളം: നഗരസഭ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിനോട് അനുബന്ധിച്ച് 17 ലക്ഷം രൂപ ചെലവിട്ടു നിർമ്മിച്ച ലാബിന്റെ ഉദ്ഘാടനം നഗരസഭ അദ്ധ്യക്ഷൻ റോയി എബ്രഹാം നിർവഹിച്ചു. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ വിജയ ശിവൻ അദ്ധ്യക്ഷത വഹിച്ചു.
13 ലക്ഷത്തോളം രൂപ വില വരുന്ന ആധുനിക ഓട്ടോമേറ്റഡ് ബയോകെമിസ്ട്രി അനലൈസർ,ശീതീകരിച്ച ലാബ് മുറി, രജിസ്ട്രേഷൻ ആൻഡ് ബില്ലിംഗ് സെക്ഷൻ, സാംപിൾ ശേഖരണ മുറി,ആർ.എൻ.ടി.സി.പി സെക്ഷൻ, കഫ് കോർണർ, ടോയ്ലെറ്റ് സെക്ഷൻ എല്ലാം ഉൾപ്പെടുന്ന 914 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള ആധുനിക ലാബാണ് നിർമ്മിച്ചിരിക്കുന്നത്.
ജില്ലാ പ്രോഗ്രാം മാനേജർ ഡോ. മാത്യൂസ് നവേലി, മെഡിക്കൽ ഓഫീസർ ഡോ. മിനി ആന്റണി, എംപി ഐ ഡയറക്ടർ ഷാജു ജേക്കബ്, നഗരസഭ എഞ്ചിനിയർ, ഗ്രേഷ്യസ് എം. ജോൺ, നഗരസഭ കൗൺസിലർമാരായ സണ്ണി കുര്യാക്കോസ്, സി.എൻ. പ്രഭകുമാർ, ലിനു മാത്യു, എം.എം.അശോകൻ, ഫെബിഷ് ജോർജ്, സിപിഐഎം ലോക്കൽ സെക്രട്ടറി എം.ആർ. സുരേന്ദ്രനാഥ് തുടങ്ങിയവർ സംസീരിച്ചു.