പറവൂർ: പുനർജനി പറവൂരിന് പുതുജീവൻ പദ്ധതിയിൽ നിർമ്മിച്ച രണ്ടു വീടുകളുടെ താക്കോൽദാനം വി.ഡി. സതീശൻ എം.എൽ.എ നിർവഹിച്ചു. കോട്ടുവള്ളി കായൽനികത്ത് വീട്ടിൽ തങ്കച്ചനും കൈതാരം ദേവസ്വംപറമ്പിൽ വിമല രാമകൃഷ്ണനും റോട്ടറി ക്ളബ് കൊച്ചിയുടേയും റോട്ടറി ക്ളബ് കൊച്ചിൻ സെൻട്രലിന്റെയും സഹകരണത്തോടെയാണ് വീടുകൾ നിർമ്മിച്ചത്. റോട്ടറി ക്ലബ് നിയുക്ത ഡിസ്ട്രിക്ട് ഗവർണർ എച്ച്. രാജ്മോഹൻ നായർ, ദിനേശ് വാരിയർ, രഞ്ജിത് പൊതുവാൾ, ബൈജു മാണി പോൾ, ഡോ. ടോം മാണി പോൾ, ആനന്ദ് കുമാർ, ബിജു ജോൺ, പി.സി. ബാബു, മാർട്ടിൻ കുന്നത്ത്, അഗസ്റ്റിൻ കാരിക്കശ്ശേരി, പി.പി. ഉഷദേവി എന്നിവർ പങ്കെടുത്തു.