കളമശേരി : യുവവ്യവസായ സംരംഭകരായ പത്തോളം പേർ ബി ജെ പിയിൽ ചേർന്നു. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അംഗത്വം നൽകി സ്വീകരിച്ചു.
ഷാജി ( പവിത്രം, പ്രൈവറ്റ് സെക്യൂരിറ്റി ഏജൻസി) , സജി ട്രാവൽ ഏജൻസി), സജിമോൻ (ഇൽ സ്പോട് ഷോപ്പിംഗ്) , ജെസ് റ്റോ (അറേബ്യൻ ട്രീറ്റ് ), അമ്പത്ത് ബാബു (ഏബി എസ് ടെക്നോളജി , ബിജു.സി.എസ്.( മിറാക്കിൾ ഫുഡ് പ്രൊഡക്ട്സ്), സുനിൽ തോമസ്, അബിഷ്, സുധീർ തുടങ്ങിയവരാണ് ബി.ജെ.പിയിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചത്.
ജില്ലാ പ്രസിഡൻ്റ് ജയകൃഷ്ണൻ, സെക്രട്ടറിമാരായ ഷൈജു, സജികുമാർ, ട്രഷറർ ഉല്ലാസ് , മധ്യമേഖല സെക്രട്ടറി എൻ.പി. ശങ്കരൻ കുട്ടി ,മണ്ഡലം പ്രസിഡൻ്റ് ഷാജി മൂത്തേടൻ, ജനറൽ സെക്രട്ടറിമാരായ പ്രമോദ് തൃക്കാക്കര , ബാബു കോട്ടപ്പുറം തുടങ്ങിയവർ പങ്കെടുത്തു.