വൈപ്പിൻ: പള്ളിപ്പുറം പഞ്ചായത്തിന്റെ വടക്കൻ മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ചെറായി കരുത്തലയിൽ ബൂസ്റ്റർ സ്ഥാപിക്കുന്നു. നിർമ്മാണോദ്ഘാടനം എസ് ശർമ്മ എം.എൽ.എ നിർവഹിച്ചു. കരുത്തലയിലെ വാട്ടർ അതോറിറ്റി വക സ്ഥലത്താണ് ബൂസ്റ്റർ സ്ഥാപിക്കുന്നത്. ഇതിനാവശ്യമായ തുക എം.എൽ.എയുടെ വികസന ഫണ്ടിൽ നിന്ന് അനുവദിച്ചിട്ടുണ്ട്. വൈസ് പ്രസിഡന്റ് രമണി അജയൻ, അംഗങ്ങളായ ബേബി നടേശൻ, എം ബി ശോഭിക, സുമ പ്രസാദ്, സുനിത ദയാലു, ജല അതോറിറ്റി എഎക്‌സ് ഇ ജെയിൻരാജ് , എ ഇ അഖിൽ , ഓവർസിയർ വിനീത, എ എസ് അരുണ, കെ എസ് ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.