kklm
ബി.ജെ.പി ന്യൂനപക്ഷ മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. പ്രദീപ് ജോൺ ആശംസകയർപ്പിച്ച് സംസാരിക്കുന്നു

ഇലഞ്ഞി: പാലാരൂപതാസീറോ മലബാർ യൂത്ത് മൂവമെന്റും, കേരള കാത്തലിക് യൂത്ത് മൂവമെന്റും, പി. എസ്. സിയുടെ കെടു കാര്യസ്ഥതയ്ക്കെതിരെയും,പിൻവാതിൽ നിയമനങ്ങൾക്കെതിരെയും, അഡ്വൈസ് മെമ്മോ വൈകിപ്പിക്കുന്നതടക്കം വിവിധ കാര്യങ്ങൾ ഉന്നയിച്ച് ഇലഞ്ഞി ഫൊറോനയിൽ നടത്തിയ ഇരുപതാം ദിന റിലേ സത്യാഗ്രഹത്തിൽ ബി.ജെ.പി ന്യുനപക്ഷ മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. പ്രദീപ് ജോൺ സംസാരിച്ചു. ഒ.ബി.സി മോർച്ച പിറവം മണ്ഡലം ട്രഷറർ കെ.കെ. മോഹനൻ, ബിജെപി ഇലഞ്ഞി പഞ്ചായത്ത് ജന.സെക്രട്ടറി പി.ജി പ്രശാന്ത്, യുവമോർച്ച ഇലഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് അനന്തു കൃഷ്ണ എന്നിവർ പങ്കെടുത്തു.