rsankar
ആർ. ശങ്കർ ഫൗണ്ടേഷൻ ഡി.സി.സി ഓഫീസിൽ സംഘടിപ്പിച്ച ചരമവാർഷിക ദിനാചരണം ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. എ.ബി. സാബു, ആർ. ത്യാഗരാജൻ, വി.കെ. തങ്കരാജ്, കെ.വി.പി. കൃഷ്ണകുമാർ, ടി.കെ. പത്മനാഭൻ, മിനി ദിലീപ് എന്നിവർ സമീപം

കൊച്ചി: സാമൂഹ്യനീതിയിലേക്ക് പിന്നാക്ക വിഭാഗങ്ങളെ കൈപിടിച്ചു നടത്തിയ നേതാവായിരുന്നു ആർ. ശങ്കറെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.ജെ. വിനോദ്
എം.എൽ.എയും മുൻമുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുമായിരുന്ന ആർ. ശങ്കറിന്റെ 48ാം ചരമ വാർഷിക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർ. ശങ്കർ ഫൗണ്ടേഷൻ ജില്ലാ പ്രസിഡന്റ് എ.ബി. സാബു അദ്ധ്യക്ഷനായി. അജയ് തറയിൽ മുഖ്യപ്രഭാഷണം നടത്തി. ആർ. ത്യാഗരാജൻ, വി.കെ. തങ്കരാജ്, കെ.വി.പി. കൃഷ്ണകുമാർ, ഹെന്റി ഓസ്റ്റിൻ, രാധാകൃഷ്ണൻ പാറപ്പുറം, ടി.കെ. പത്മനാഭൻ, മിനി ദിലീപ് തുടങ്ങിയവർ സംസാരിച്ചു.