കൊച്ചി: ദേശീയപണിമുടക്കിന് മുന്നോടിയായി കേന്ദ്ര ജീവനക്കാരും തൊഴിലാളികളും ജില്ലയുടെ 60 കേന്ദ്രങ്ങളിൽ ധർണ സംഘടിപ്പിച്ചു. നേവൽ ബേസ്, സിഫ്റ്റ്, നിഫാസ്റ്റ്, എഫ്.എസ്.ഐ., എൻ.പി.ഒ.എൽ. ഐ.എസ്.ആർ.ഒ., എൻ.എ.ഡി, ആദായനികുതി ഓഫീസുകൾ, പ്രധാന പോസ്റ്റ് ഓഫീസുകൾ എന്നിവയ്ക്ക് മുമ്പിലായിരുന്നു ധർണ. സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി സി.കെ. മണിശങ്കർ, കെ. ബാലകൃഷ്ണൻ, ജോസി കെ. ചിറപ്പുര, പി.ബി. സുധീഷ് ബാബു തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ ധർണ ഉദ്ഘാടനം ചെയ്തു.