g-d-shiju-
ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനുള്ള അവാർഡ് കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസി‌ഡന്റ് ജി.ഡി. ഷിജുവിന് മന്ത്രി രാമചന്ദ്രൻ കടന്നപ്പിള്ളി സമ്മാനിക്കുന്നു

കരുമാല്ലൂർ: കേരള യൂത്ത് ഗൈഡൻസ് മൂവ്മെന്റിന്റെ ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനുള്ള അവാർഡ് കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.ഡി. ഷിജുവിന് മന്ത്രി രാമചന്ദ്രൻ കടന്നപ്പിള്ളി സമ്മാനിച്ചു. 25,000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. സംഘടനാ പ്രസിഡന്റ് സേവ്യർ പാലാട്ടി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സോണി ജോസ്, ജോമോൻ മംഗലി, സജീവ് അരീയ്ക്കൽ, മാത്യൂസ് കോലഞ്ചേരി, നസ്സീർ പാത്തല തുടങ്ങിയവർ പങ്കെടുത്തു. അവാർഡ് തുക കരുമാല്ലൂർ പഞ്ചായത്ത് ഭരണസമിതി കഴിഞ്ഞ അഞ്ചു വർഷമായി നിർദ്ധന കിടപ്പ് രോഗികൾക്കായി നടപ്പിലാക്കുന്ന "കനിവോടെ കരുമാല്ലൂർ " പദ്ധതിയിലേക്ക് നൽകുമെന്ന് ജി.ഡി. ഷിജു പറഞ്ഞു.