കൊച്ചി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിന് 83.07 കോടി രൂപയുടെ റെക്കാർഡ് നേട്ടം. സെപ്തംബർ 30 വരെ മൂന്നുമാസത്തെ കണക്കാണിത്. മുൻ കാലങ്ങളെക്കാൾ ഏറ്റവും ഉയർന്ന ഉത്പാദന നിരക്കാണ് നേടിയത്. 1047 കോടി രൂപയുടെ വിറ്റുവരവും കൈവരിച്ചു. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 931 കോടി രൂപയായിരുന്നു വിറ്റുവരവ്.
കമ്പനിയുടെ മുഖമുദ്രയായ ഫാക്ടംഫോസ്, അമോണിയം സൾഫേറ്റ് എന്നിവയുടെ ഉത്പാദനത്തിലും വിതരണത്തിലും വൻനേട്ടം കൈവരിച്ചു.ഫാക്ടംഫോസ് ഉത്പാദനം 2.36 ലക്ഷം മെട്രിക് ടണ്ണിലെത്തി. അമോണിയം സൾഫേറ്റ് ഉത്പാദനം 0.69 ലക്ഷം മെട്രിക് ടണ്ണായിരുന്നു.അമ്മോണിയംസൾഫേറ്റിന്റെയും വിതരണം 2.77 ലക്ഷം മെട്രിക് ടണ്ണും 0.08 ലക്ഷം മെട്രിക് ടണ്ണും എത്തിയിരിക്കുന്നു.
പശ്ചിമ ബംഗാൾ, ഒഡിഷ സംസ്ഥാനങ്ങളിൽ പുതിയ വിപണികൾ നേടി. കൊച്ചിയിൽ കപ്പലിൽ ബംഗാളിലേക്ക് വളം കയറ്റിവിടാനും ആരംഭിച്ചു.
കേന്ദ്ര സർക്കാരുകളുടെ കൊവിഡ് പ്രേട്ടോക്കോളും മാർഗനിർദ്ദേശങ്ങളും അനുസരിച്ചാണ് പരിമിതികൾക്കുള്ളിലും മികച്ച പ്രകടനം കാഴ്ചവച്ചതെന്ന് ഫാക്ട് അധികൃതർ അറിയിച്ചു.