കളമശേരി: വ്യത്യസ്ത മേഖലകളിൽ നിന്നുള്ള ദാർശനിക കഴിവുള്ളവരെ ഒരേ വേദിയിലെത്തിക്കാനും ഡിജിറ്റൽ യുഗത്തിന്റെ നവീന സാദ്ധ്യതകളെ ബൗദ്ധികമായി പരിപോഷിപ്പിക്കുവാനും ലക്ഷ്യമിട്ട് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സെന്റർ ഫോർ ഇന്നൊവേഷൻ ടെക്‌നോളജി ട്രാൻസ്ഫർ ആൻഡ്് ഇൻഡസ്ട്രിയൽ കൊളാബറേഷൻ (സിറ്റിക്) ഓൺലൈനായി സംഘടിപ്പിച്ച 3ാംമത് 'മേക്ക് എ ടൺ' 48 മണിക്കൂർ ഹാക്കത്തോൺ സമാപിച്ചു. 130 ൽ കൂടതൽ പേർ പങ്കെടുത്ത പരിപാടിയിൽ 'ക്രാക്ക് ഹാക്ക്' ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. പാറ്റൂരിലെ ശ്രീ ബുദ്ധ കോളേജ് ഒഫ് എൻജിനീയറിംഗിലെ 'ജീനിക്' ടീം രണ്ടാം സ്ഥാനം സ്വന്തമാക്കി. സമൂഹ്യ പ്രതിബദ്ധത പുലർത്തിയ പ്രോജക്ട് അവതരിപ്പിച്ചതിന് 'സ്‌ക്രോഡിൻചർ' ടീം പ്രത്യേക സമ്മാനം കരസ്ഥമാക്കി. ബ്രോകോഡ് ടീമാണ് 'ഹാക്4കുസാറ്റ്' സമ്മാനം നേടിയത്.