കാലടി: അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്ര മത്സരത്തിൽ മികച്ച നടൻ, മികച്ച സംവിധാകൻ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയവരെ കാലടി പ്ലാന്റേഷൻ ലൈബ്രറി ആൻഡ് ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ലൈബ്രറി ഹാളിൽ നടന്ന അനുമോദന യോഗം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി ബിജു ജോൺ അദ്ധ്യക്ഷനായി. അവറാൻ എന്ന കഥാപാത്രത്തിലൂടെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട സിക്ക് സജീവിനെ മെമന്റോനൽകി ആദരിച്ചു. സംവിധായകൻ ഷൈജു ചിറയത്ത്, നിർമ്മാതാവ് ജിജോ മാണിക്കത്താൻ, അഭിനേതാക്കളായ വിനു അയ്യമ്പുഴ, ഷിബു കാമ്പളത്ത്, ബാലതാരം മിഥുനസജീവ് എന്നിവരെയും അനുമോദിച്ചു.