കാലടി : കുടുംബശ്രീ ജില്ലാ മിഷൻ സംഘടിപ്പിച്ച സൈബർ ജാലകം നാലാംഘട്ട ഓൺലൈൻ പരീക്ഷയിൽ കാലടി പഞ്ചായത്തിലെ വാർഡ്- 15 ജീവൻ കുടുംബശ്രീ അംഗം അൽഫാസിയ വർഗ്ഗീസ് കാലടി ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി..സി.ഡി.എസ് ചെയർപേഴ്സൺ പ്രസന്ന രവി ഉപകാരം നല്കി ആദരിച്ചു പിരാരൂർ 15-ാം വാർഡിൽ 26 കുടുംബശ്രീ അയൽക്കൂട്ടങ്ങളാണ് പ്രവർത്തിക്കുന്നത്. ഗ്രാമപഞ്ചായത്തിൽ ആകെ 300 ലധികം കുടുംബശ്രീ അയൽക്കൂട്ടങ്ങളുണ്ട്.. 2015-20 കാലഘട്ടത്തിൽ രണ്ടു തവണ ഏറ്റവും മികച്ച എ.ഡി.എസ് പ്രവർത്തനത്തിന് 15-ാം വാർഡിന് അംഗീകാരം ലഭിച്ചിട്ടുണ്ട് ഒക്ടോബർ രണ്ടാം ഗാന്ധി ജയന്തി ദിനത്തിൽ ജില്ലമിഷൻ സംഘടിപ്പിച്ച ഗാന്ധി ക്വിസ് മത്സരത്തിൽ 15-ാം വാർഡിലെ ശ്രേയസ്സ് കുടുംബശ്രീ അംഗം പ്രസന്ന രമേശൻ ഒന്നാം സ്ഥാനം നേടുകയുണ്ടായിട്ട്. ശേഷമുള്ള ഈ വിജയം വാർഡിലെ മുഴുവൻ കുടുംബശ്രീ അംഗങ്ങൾക്കും അവർക്ക് മികച്ച നേതൃത്വം നൽകുന്ന എ.ഡി എസിനു ലഭിച്ച ആദരവാണെന്ന് വാർഡ് മെബർ സിജോ ചൊവ്വരാൻ പറഞ്ഞു. എ.ഡി.എസ് പ്രസിസന്റ് ബിന്ദു ബാലൻ, സെക്രട്ടറി ഗൗരികൃഷ്ണൻ, ലാക്ന രാജേഷ്, കൊച്ചുറാണി ജോസ്, ലീന ഷൈജു, രാജിമുരളീധരൻ, ഡിൻസി ജോൺസൺ എന്നിവർ പങ്കെടുത്തു.