കൊച്ചി :ഒ.ബി.സി വിഭാഗത്തിൽപ്പെട്ടവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ആത്മാർത്ഥമായ പരിശ്രമം നടത്തുമെന്ന് ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന വൈസ് പ്രസിഡൻറ് ഋഷി പല്പു പറഞ്ഞു. മോർച്ച ജില്ലാ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനസംഖ്യയുടെ മുക്കാൽ ഭാഗത്തോളം വരുന്ന ഒ.ബി.സി ക്കാർ ഇന്നും ഏറെ ദുരിതത്തിലാണ്. അർഹമായ അവകാശങ്ങൾ ഇപ്പോഴും ലഭിക്കുന്നില്ല. സംസ്ഥാനത്ത് സർക്കാർ തലത്തിലും ഈ വിഭാഗത്തിന് വേണ്ട പരിഗണന ലഭിക്കുന്നില്ലന്നും ഋഷി പല്പു പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ.കെ.വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ പ്രഭാരി നടരാജൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഉപാദ്ധ്യക്ഷന്മാരായ വിഷ്ണു പ്രവീൺ, എൻ.വി.സുധീപ്, ജനറൽ സെക്രട്ടറി കെ.ടി. ബൈജു, ജില്ല ഐ .ടി.കൺവീനർ ആർ.ശെൽവരാജ് എന്നിവർ സംസാരിച്ചു.