champanur
ചമ്പന്നൂർ പാടത്ത് നഗരസഭ ചെയർപേഴ്സൺ എം.എ ഗ്രേസി വിത്ത് പാകി ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: വർഷമായി തരിശായി കിടന്ന ചമ്പന്നൂർ ഇരുപത്തിഎട്ടാം വാർഡിലെ വയലുകളിൽ പ്രതീക്ഷയോടെ വിത്തിടിൽ നടത്തി.അന്യം നിന്നുപോയ നെൽകൃഷി പുനരാരംഭിച്ചത് മുപ്പത് ഏക്കർ സ്ഥലത്താണ്.പുല്ലും, കുളവാഴയും, വ്യവസായ മേഖലയിലെ കമ്പനികളിൽ നിന്നുള്ള മാലിന്യവും നിറഞ്ഞ് കൃഷിയിറക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് കൃഷി നിന്നു പോയത്. കൃഷി വകുപ്പിന്റെയും, നഗരസഭയുടെയും,കർഷകരുടെയും, തൊഴിലാളികളുടെയും, പ്രവാസികളുടെയും, യുവാക്കളുടെയും, തൊഴിലൊറുപ്പ് തൊഴിലാളികളുടെയും, സുമനസുകളുടെയും സഹായത്തോടെയാണ് കൃഷിയിറക്കുന്നത്.ചമ്പന്നൂർ പാടശേഖര സമിതിയാണ് നേതൃത്വത്തിലാണ് കൃഷിയിറക്കിയത്.കൃഷിസ്ഥലങ്ങളെല്ലാം ഉടമകൾ പാടശേഖര സമിതിക്ക് വിട്ടു നൽകിയതോടെയാണ് കൂട്ടായ കൃഷി ആരംഭിക്കാനായത്.പത്ത് ലക്ഷം രൂപ ചിലവു വരുമെന്ന് പ്രതീക്ഷിക്കുന്നു. പാടശേഖര സമിതിയുടെ നാളുകളായിട്ടുള്ള പരിശ്രമമാണ് കഴിഞ്ഞ ദിവസം യാഥാർത്യമായത്. കൗൺസിലർ സാജി ജോസഫിന്റെ ഇടപെടലാക് പദ്ധതിക്ക് വേഗത കൂട്ടിയത്.കൃഷിയിറക്കുന്നതിന് മുന്നോടിയായി കൈതോടുകളെല്ലാം നന്നാക്കി. വ്യവസായ ശാലകളിൽ നിന്ന് തുടർന്നും പാടശേഖരത്തേക്ക് മാലിന്യം ഒഴുക്കാൻ ശ്രമിക്കുന്നവർക്കെതിരായി കടുത്ത നടപടി മുന്നോട്ട് പോകുമെന്ന് പാടശേഖര സമിത ഭാരവാഹികൾ അറിയിച്ചു.
നഗരസഭ ചെയർപേഴ്‌സൺ എം.എ ഗ്രേസി വിത്ത് പാകി ഉദ്ഘാടനം ചെയ്തു.ഫാ പോൾ കോട്ടയ്ക്കൽ, ഫാ വർഗ്ഗീസ് പുന്നയ്ക്കൽ, വാർഡ് കൗൺസിലർ സാജി ജോസഫ്, കൃഷി ഓഫീസർ പി പി ജോയി, അയ്യങ്കാളി നഗര തൊഴിലുറപ്പ് ഉദ്യോഗസ്ഥരായ മനോജ് പി വി, ജിഷ കെ എം, സുനി കെ ചാക്കോ,പാടശേഖര സമിതി പ്രസിഡണ്ട് പോൾ ഡേവിസ്, സെക്രട്ടറി ജെബിൻ ജേക്കബ്, ഭാരവാഹികളായ പിൻഷോ പൗലോസ്, സി പി ജോസ്, ജോൺസൺ പോൾ, മാർട്ടിൻ കെ എ, മാർട്ടിൻ മാത്യു, പ്രിൻസ് വർഗ്ഗീസ് എന്നിവർ പങ്കെടുത്തു .