കുറുപ്പംപടി: 2018 - 20 വർഷ എം.ജി യൂണിവേഴ്സിറ്റി ബി.എഡ് പരിക്ഷ ഫലം പ്രഖ്യാപിച്ചപ്പോൾ ഒക്കൽ ശ്രീനാരായണ ട്രെയിനിംഗ് കോളേജിൽ ഇത്തവണയും നൂറു ശതമാനം വിജയം. യൂണിവേഴ്സിറ്റി തലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ പ്രവീണ ദീപു ട്രെയിനിംഗ് കോളേജിലെ വിദ്യാർത്ഥിനിയാണ്. അമ്പതു ശതമാനം പേർ ഫുൾ എ പ്ലസ് കരസ്ഥമാക്കി. മുഴുവൻ വിദ്യാർഥികൾക്കും 90% ശതമാനത്തിനു മുകളിൽ മാർക്ക് ലഭിച്ചു. പരീക്ഷയിൽ ഉജ്വല വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും മാനേജ്മെന്റ് അഭിനന്ദിച്ചു.
എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ കർണ്ണൻ , കൺവീനർ സജിത്ത് നാരായണൻ ശാഖ പ്രസിഡന്റ് എം.പി സദാനന്ദൻ, എന്നിവർ അനുമോദിച്ചു. എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് യൂണിയൻ ചെയർമാൻ സജാത് രാജൻ, കൺവീനർ അഭിജിത് ഉണ്ണികൃഷ്ണൻ, നിഖിൽ ടി എൻ , പ്രിൻസിപ്പാൾ സി വി ബിന്ദു എന്നിവർ സംസാരിച്ചു.