മൂവാറ്റുപുഴ: വാളയാർ പെൺകുട്ടികൾക്ക് നീതി ലഭ്യമാക്കുക, വാളകം കേസ് പുതിയ അന്വേഷണം നടത്തുക, മാതാപിതാക്കൾക്ക് നഷ്ടപരിഹാരം നൽകുക, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഹിന്ദു ഐക്യവേദി ധർണ നടത്തി. താലൂക്ക് സമിതിഅംഗം ടി.കെ. നന്ദനൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ജനറൽ സെക്രട്ടറി സി.ബി. സജീവ്, സംഘടനാ സെക്രട്ടറി ബിജീഷ് ശ്രീധർ, താലൂക്ക് സമിതിഅംഗം ബി. രമേശ്, മൂവാറ്റുപുഴ മുനിസിപ്പൽ സമിതി സെക്രട്ടറി മനോജ്. പി.ജി, ബി.ജെ.പി മുനിസിപ്പൽ സമിതി പ്രസിഡന്റ് രമേശ് പുളിക്കൻ എന്നിവർ പങ്കെടുത്തു.