blockpanchayath
അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സ്‌കിൽസ് എക്‌സലൻസ് സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മലയാളഭാഷവാരാഘോഷത്തിന്റെ സമാപനസമ്മേളനം ഡോ. സരേഷ് മൂക്കന്നൂർ ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സ്‌കിൽസ് എക്‌സലൻസ് സെന്ററിന്റെ നേതൃത്വത്തിൽ കേരളപ്പിറവിയോടനുബന്ധിച്ച് സംഘടിപ്പിച്ച മലയാള ഭാഷാവാരാഘോഷം സമാപിച്ചു. സമാപനസമ്മേളനം ഡോ. സുരേഷ് മുക്കന്നൂർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ടി. പോൾ അദ്ധ്യക്ഷത വഹിച്ചു. . കറുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജു വി. തെക്കേക്കര, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സ സേവ്യർ, സ്‌കിൽസ് എക്‌സലൻസ് സെന്റർ കൺവീനർ ടി. എം. വർഗീസ്, സാഹിത്യകാരന്മാരായ മോഹൻ ചെറായി, കുത്സം കബീർ, മാത്യൂസ് മഞ്ഞപ്ര, എ. സെബാസ്റ്റ്യൻ, അഡ്വ. തങ്കച്ചൻ വർഗീസ്, പി. എം. ബഹ്നാൻ, ജോംജി ജോസ്, ഏല്യാസ് മുട്ടത്തിൽ, കെ.വി. എസ്. സാബു എന്നിവർ സന്നിഹിതരായിരുന്നു.