കുറുപ്പംപടി : നിർദ്ധനരായ വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ പഠനസഹായം കുറുപ്പംപടി മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ കീഴിൽ പ്രവർത്തിക്കുന്ന സെന്റ് മേരീസ് യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിതരണം ചെയ്തതു. ഇരുപത്തി ആറാമത്തെ വിദ്യാർത്ഥിക്കുള്ള ഓൺലൈൻ പഠന സഹായമാണ് യൂത്ത് അസോസിയേഷൻ പ്രവർത്തകർ കൈമാറിയത് . ഫാ. ജോർജ്‌ നാരകത്തുകുടി , ഫാ. പോൾ ഐസക്ക്‌ കവലിയേലി, യൂത്ത് അസോസിയേഷൻ വൈസ് പ്രസിഡന്റ് ഫെബിൻ എം . കുര്യാക്കോസ്, സെക്രട്ടറി ബെറിൻ വി.ബി, പള്ളി ട്രസ്റ്റിമാരായ ബിജു.എം. വർഗീസ്, എൽദോസ് തരകൻ എന്നിവർ നേതൃത്വം നൽകി.